ഇന്നലെ രാത്രിയിൽ ബാക്കി വെച്ചത്‌!!!!

മരണം സ്വന്തം വീട്ടുപടിക്കൽ എത്തുന്നവരെ എല്ലാര്ക്കും ഒരു തരം ഭയമാണ് … പക്ഷെ അടുത്തുതെത്തിയാൽ പിന്നെ അങ്ങോട്ട് മരവിപ്പാണ്.
ഇന്നലെ എനിക്കും അനുഭവപെട്ടു അത്തരത്തിൽ
ഒരു മരവിപ്പ് . കുറച് നാളുകൾ ആയി ആസ്ത്മയുടെ എല്ലാ ബുദ്ധിമുട്ടുകളും ഞാൻ അനുഭവിക്കുന്നുണ്ട് . ഇന്നലെ പക്ഷെ സ്ഥിതി അല്പം രൂക്ഷമായിരുന്നു .ആറേഴു വർണങ്ങളിൽ ഉണ്ടായിരുന്ന ഗുളികകൾ പതിവെപ്പോലെ കഴിച്ചു പക്ഷെ പെട്ടന്നാണ് എനിക്ക് നന്നായി ഉറക്കം വന്നത് . ഈ ലോക്കഡൗൺ സമയത്തെ പതിവായി താമസിച്ചു ഉറങ്ങുന്നത് ശീലമാക്കിയത് കൊണ്ടേ ഇന്നലെ നേരത്തെ ഉറക്കം വന്നതിനെ ഞൻ മനസ്സെകൊണ്ട് സ്തുതിച്ചു .അങ്ങനെ ഉറങ്ങി കുറച് കഴിഞ്ഞപ്പോഴേക്കും എന്റെ ഹൃദയമിടിപ്പ് പതിവിലും കൂടുവാൻ തുടങ്ങി . എനിക്ക് ആകേ പരവേശം അനുഭവപെട്ടു പക്ഷെ. മഴയുടെ സംഗീതം ആസ്വദിച്ചു കിടന്നത് കൊണ്ട് എഴുനേൽക്കാൻ തോന്നിയില്ല . പക്ഷെ അധികം വൈകാതെ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് എനിക്ക് മനസ്സ്സിലായി. കാരണം ഞൻ ഈ തണുപ്പത്തും ഞൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു വായ വരണ്ടു… കാലുകൾ വിറക്കുവാനും , ശ്വാസം കിട്ടാതെ തറയിൽ വീണു ഒടുവിൽ എങ്ങനെയോ തപ്പി തപ്പി ഫ്രിഡ്ജ് നുള്ളിൽ ഉണ്ടായിരുന്ന ഇൻഹേലർ എടുത്തു രണ്ട് പ്രാവശ്യം ആഞ്ഞു വലിച്ചു . എന്നിട്ടും പരവേശം അടങ്ങിയില്ല . വീട്ടുകാരെ വിളിക്കാൻ പോലും ഉള്ള ശബ്ദം എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. എന്നാൽ അടുക്കളയിലെ പതിവില്ലാത്ത ഒച്ച കേട്ട് ഉമ്മ പെട്ടന്ന് ഞെട്ടി ഉണർന്നു എന്നെ കണ്ടപാടെ വിറങ്ങലിച്ചുപോയി . ശേഷം എനിക്ക് ഒരു ചൂട് കട്ടൻചായ ഉണ്ടാക്കി തന്നു ഇഞ്ചി ഒക്കെ ഇട്ടു . അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പൂർവസ്ഥിതിയിൽ ആയി . അപ്പോളും എനിക്ക് ഉണ്ടായ വിറയൽ മാറിയിരുന്നില്ല . എന്നാൽ അപ്പോൾ എന്നെ അലട്ടുന്ന പ്രധാനകാര്യം മാറ്റിയൊന്നായിരുന്നു ഇനി പഴയത്തെപ്പോലെ അല്ല കാര്യങ്ങൾ നമ്മുടെ ശരീരം നമ്മുടെ കൺട്രോളിൽ ആണെന്ന അഹങ്കാരം .. എവിടേം ഏത് മലയിലും നിഷ്പ്രയാസം കേറി ചെല്ലാം എന്ന ഹുങ്ക് എല്ലാം തീരുന്നപോലെ … ശെരിയാണ് മനുഷ്യന്റെ ശ്വാസം നിൽക്കുന്നവരെ അവനെ ആർക്കും നിയന്ത്രിക്കാൻ കഴിയില്ല . പക്ഷെ ഇന്നലെ നടന്നതേ ഒരുപക്ഷെ ഒരു ഓർമപ്പെടുത്തൽ ആയേക്കാം .. ഒടുവിൽ ഞൻ മരണത്തെ ഞൻ മുഖാമുഖം കണ്ടിരിക്കുന്നു …. അതിന്റെ രുചി ഏകേദശം രുചിച്ചു …. പണ്ട് മുതലേ ഉണ്ടായിരുന്ന ഭയം അതെ മരണത്തെ കുറിച്ച അല്ലാതെ ആയിരുന്നു ….എനിക്ക് എപ്പോളും ഭയമാണ് ഇനിയും കണ്ടു തീർക്കാൻ ഒരുപാടുണ്ട് .. പറഞ്ഞു തീർക്കാൻ ഒരുപാടു കഥകൾ ബാക്കി യുണ്ട് അതിനെല്ലാം മുൻപേ പറക്കാൻ ഭയമാണ് ….ആ ഭയം ഒരു ഓർമപ്പെടുത്തൽ ആകട്ടെ എന്ന് ആശ്വസിച്ചു കൊണ്ട്!!!!!

-ഫെബിൻ –

Standard

എനിക്കറിയാവുന്ന ഞാൻ!!!!!

നമസ്കാരം

പേര് മുഹമ്മദ് ഫെബിൻ എന്നും ഫെബിൻ മുഹമ്മദ് എന്നും അറിയപ്പെടുന്നു

…എന്നെ പറ്റി പറയുന്നതിൽ വലിയ കാര്യം ഒന്നുമില്ല, എന്നാലും പരിചയപ്പെടൽ എന്നുള്ള സാമാന്യ മര്യാദയുടെ പേരിൽ പറയാം. നാട് പത്മനാപന്റെ മണ്ണിൽ നിന്നെ എന്നൊക്കെ ആലങ്കാരികമായി പറയാം എങ്കിലും എനിക്ക് പറയാൻ ഇഷ്ടം തിരുവന്തപുരത്തെ ഏറ്റവും മനോഹരമായ മലനിരകളും, കൃഷിയും കൊണ്ട് സമ്പന്നമായ നെടുമങ്ങാട് എന്നാണ്. വലിയ ഒരു കാർഷിക സംസ്കാരം നിലനിന്നിരുന്ന ട്രാവൻകോർ റീജൻസിയുടെ സമ്മർ പാലസ് ആയിരുന്നു എന്റെ നാട്. അതിനു കാരണം ഇവിടുത്തെ കാലാവസ്ഥതന്നെ ആയിരുന്നു… പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് ആണ് എന്റെ നാട് അഗസ്ത്യാര്കൂടതിനോടെ ചേർന്ന് നിന്നുകൊണ്ട് ജീവിക്കുന്ന ഒരു ജനത ആയിരുന്നു പൂർവികർ, ആ ഇഷ്ടം ചെറുത്തിലെ തന്നെ എന്നിൽ ഒരുപാടു സ്വാധീനം ചെലുത്തിയിരുന്നു, അതുകൊണ്ടു തന്നെ പണ്ടുമുതലേ കാടും മേടും ഒക്കെ താണ്ടാനും, ഒരുപാട് യാത്രകൾ ചെയ്യാനും ഇഷ്ടമായിന്നു, ഏതൊരു മനുഷ്യന്റെ സർഗാത്മക പ്രവർത്തനമായ യാത്രകൾ എന്നെ കീഴിപെടുത്തിരുന്നു. പഠിച്ചത് പത്രപ്രവർത്തനം ആണെങ്കിലും ഇപ്പോൾ വഹിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ്, കൂടാതെ കിട്ടുന്ന ഇടവേളകളിൽ യാത്രകൾ ചെയ്തുകൊണ്ട് ഇരിക്കുന്നു…

ആദ്യമായി എങ്ങോട്ടാണ് യാത്ര ചെയ്തത് എന്നെ ഓർമയില്ല, പക്ഷെ എനിക്ക് ആറുമാസം പ്രായം ഉള്ളപ്പോൾ മുതൽ എന്റെ വീട്ടുകാരും ഞാനും ഒരുപാടു യാത്രകൾ ചെയ്തിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടേ ഉണ്ട്. കേൾക്കുമ്പോൾ ഒരു കൗതുകം ആയി തോന്നുമെങ്കിലും സംഭവം സത്യമാണ്… അതിന്റെ കാരണം എന്റെ വല്യമ്മയാണ്… എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ആണ് പുള്ളിക്കാരി ഇഹലോകം പ്രാപിച്ചത്. അതിന് മുന്നേ പുള്ളികാരിയുടെ അന്ത്യാഭിലാഷമായിരുന്നു ദർഗ സന്ദർശനങ്ങൾ ഒരു പതിവായിരുന്നു. അങ്ങനെ വല്യമ്മയുടെ ആഗ്രഹം സാധിക്കാൻ പുറപ്പെട്ട സംഘത്തിൽ ഞാനും ഒരു അംഗമായി. കാരണം എന്റെ ഉമ്മയും ഉമ്മയും ആയിരുന്നു വലിയമ്മയുടെ പ്രധാന സഹായികൾ, അതിന്റെ കാരണം വല്യമ്മ ഒരു അർബുദ രോഗിയായിരുന്നു ആ രോഗംമനുഷ്യനിൽ ഉണ്ടാകുന്ന വേദനയുടെ തോത് ഒരു മനുഷ്യനും നിർവചിക്കാൻ കഴിയുന്നതേ അല്ല. അതുകൊണ്ടാണ് എന്റെ ഉമ്മയും ഉമ്മാമയും സഹായിയായി ഒപ്പം കൂടിയത്. വല്യമ്മക്ക് മൂന്ന് മക്കൾ ആയിരുന്നു .അവരുടെ കാര്യങ്ങൾ നോക്കാനായി വല്യച്ഛൻ നാട്ടിൽ തന്നെ നിൽക്കേണ്ടിവന്നു .ആയതിനാൽപുരുഷ സാന്നിധ്യം എന്റെ മാമൻ മാത്രയി ചുരുങ്ങി .അങ്ങനെ വല്യമ്മയുടെ അവസാന വർഷങ്ങൾ ഈ യാത്രകളിൽ ആയിരുന്നു .ദർഗ കൾ എന്നാൽ മനുഷ്യന് വേദനകൾ കുറച്ചു കൊടുക്കുന്ന ഒരിടം മാണെന്ന് ഞാൻ വളരെ ചെറുതിലെ മനസ്സിലാക്കി. ആറാം വയസ്സിലെ ഒരു തിങ്കളാഴ്ച വല്യമ്മ അവരുടെ നാഥന്റെ അടുത്തേക്ക് യാത്രയായി അതോടെ ചെറിയ ഒരു യാത്ര ഇടവേള എന്റെ ജീവിത്തിൽ വീണു.

അവിടുന്ന് ഏകദേശം ഞാൻ ഇന്ത്യയിലെ പതിനെട്ടോളം സംസ്ഥാനങ്ങൾ സഞ്ചരിച്ചു. ഇനിയും ഇന്ത്യ എന്ന മഹാരാജ്യം ഒരു സമുദ്രം കണക്കെ എന്നെ വിസ്മയിപ്പിച്ചുകൊണ്ട് കാത്തിരിക്കുന്നു.

Standard

ആമുഖം.

നഷ്ടപ്പെടുവാൻ ഒന്നും സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഒരോ ബുദ്ധനും ജനിക്കുന്നത്…

ഫെബിൻ മുഹമ്മദ്.

19.05.2020

Standard